ട്വന്റി20 ലോകകപ്പ്: ഓസ്ട്രേലിയന്‍ ടീ‍മിനെ പ്രഖ്യാപിച്ചു

സിഡ്‌നി| WEBDUNIA|
PRO
PRO
സെപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ജോര്‍ജ്ജ് ബെയ്‌ലിയാണ് 15 അംഗ ടീമിന്റെ നായകന്‍. ബാറ്റിംഗിനും ബൌളിംഗിനും ഒരുപോലെ പ്രാധാന്യം കൊടുത്താണ് ഓസ്‌ട്രേലിയ ട്വന്റി-20 ലോകകപ്പിന് ടീമിനെ അയക്കുന്നത്.

ബ്രാഡ് ഹോഗ് ആണ് ടീമിലെ മുതിര്‍ന്ന അംഗം. ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഹില്‍ഫിനോസ്, ഡേവിഡ് ഹസി, മൈക്ക് ഹസി, കാമറൂണ്‍ വൈറ്റ് എന്നിവരും ടീമില്‍ ഇടം പിടിച്ചു.

പരുക്കില്‍ നിന്നും മുക്തനായ പാറ്റ് കമ്മിന്‍സിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :