ചാപ്പലിനെ ഇന്ത്യ വിളിക്കുന്നു

greg chappal
FILEFILE

ലോകകപ്പില്‍ ഇന്ത്യയുടെ വമ്പന്‍ തോല്‍വികള്‍ മൂലം നാണംകെട്ടാണ് കോച്ച് ഗ്രേഗ് ചാപ്പല്‍ ഇന്ത്യയോട് വിട പറഞ്ഞത്. എങ്കിലും ചാപ്പലിന്‍റെ കഴിവ് തിരിച്ചറിഞ്ഞ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് വിളിക്കുകയാണ്.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജയ്പൂരില്‍ സ്ഥാപിച്ചിരിക്കുന്ന മികവിന്‍റെ കേന്ദ്രത്തിലേക്കാണ് ചാപ്പല്‍ പരിശീലകനായി എത്തുന്നത്. ചാപ്പലിനൊപ്പം ഇന്ത്യന്‍ ടീമിന്‍റെ സഹപരിശീലകനായിരുന്ന ഇയാന്‍ ഫ്രേസറും ആര്‍ സി എയുമായി കരാറില്‍ ഏര്‍പ്പെട്ടിടുണ്ട്.

മൂന്നു വര്‍ഷത്തേയ്ക്കാണ് ഇരു പരിശീലകരും കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ സ്ഥിരമായി ഇന്ത്യയിലുണ്ടാവുക ഫ്രേസറായിരിക്കും. ബ്രിസ്ബെയ്നിലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനായ ചാപ്പല്‍ ഇടയ്ക്ക് ഇന്ത്യയില്‍ എത്തി പരിശീലക വേഷമണിയും.

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ 20 കോടി രൂപ മുടക്കിയാണ് ജയ്പൂരില്‍ മികവിന്‍റെ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ബിസിസിഐ വൈസ് പ്രസിഡന്‍റ് ലളിത് മോധിയുടെ നേതൃത്വത്തിലാണ് ഈ അസോസിയേഷന്‍. ഒക്ടോബര്‍ ഒന്നിന് ചാപ്പല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.

ന്യൂഡല്‍ഹി| WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :