കൊച്ചിയില്‍ സച്ചിന്‍ പവലിയന്‍ ധോണി ഉദ്ഘാടനം ചെയ്യും
കൊച്ചി|
WEBDUNIA|
PRO
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊച്ചിയുടെ ആദരമായി സച്ചിന്‍ പവലിയന്‍ ബുധനാഴ്ച ഇന്ത്യന്‍ നായകന്‍ ധോണി ഉദ്ഘാടനം ചെയ്യും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി പവലിയനാണ് 'സച്ചിന്‍ പവലിയന്‍' എന്ന പേരിടുന്നത്.
ഉച്ചയ്ക്ക് 12-ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി സച്ചിന്‍ പവലിയന്റെ പ്രഖ്യാപനം നടത്തും. ഇന്ത്യന്‍ ടീമംഗങ്ങങ്ങളും ചടങ്ങില്‍ പങ്കെടുക്കും. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ഫോട്ടോകളും സച്ചിന്റെ ഒപ്പോടുകൂടിയ ബാറ്റും ജഴ്‌സിയും പവലിയനില്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രത്യേകത.
കൊച്ചിയില്‍ സച്ചിന്റെ വിടവാങ്ങലിന്റെ ഓര്‍മയ്ക്കായി പവലിയന്‍ സ്ഥാപിക്കാന്‍ ജിസിഡിഎ.യും കേരള ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്നാണ് നടപടികളെടുത്തത്.21-ന് നടക്കുന്ന ഏകദിന മത്സരത്തിനായി ഇന്ത്യ, വിന്‍ഡീസ് ടീമുകള്‍ ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തും.