ഓക്സ്ഫോര്‍ഡ് സന്ദര്‍ശനം ലങ്കന്‍ കളിക്കാര്‍ റദ്ദാക്കി

ലണ്ടന്‍| WEBDUNIA| Last Modified ശനി, 30 മെയ് 2009 (16:40 IST)
സുരക്ഷ ആശങ്കകളെത്തുടര്‍ന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ പിന്‍മാറി. മുത്തയ്യ മുരളീധരന്‍, കുമാര്‍ സംഗക്കാര എന്നിവരാണ് ടീം മാനേജര്‍ ബ്രെന്‍ഡണ്‍ കുറുപ്പിനോടൊപ്പം ഓക്സ്ഫോര്‍ഡ് സന്ദര്‍ശിക്കാനിരുന്നത്.

ദ്വീപിലെ പോരാട്ടം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കളിക്കാര്‍ സന്ദര്‍ശനം റദ്ദാക്കിയത്.
പുലികള്‍ക്കെതിരെയുള്ള സൈന്യം നടത്തിയ പോരാട്ടത്തിന്‍റെ അവസാന ദിവസങ്ങളില്‍ 20,000ല്‍ പരം തമിഴ് വംശജര്‍ കൊല്ലപ്പെട്ടിരുന്നെന്നാണ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ കളിക്കാര്‍ക്കെതിരെ സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കളിക്കാര്‍ സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറുന്നതായി ശ്രീലങ്കന്‍ ടീമിന്‍റെ സുരക്ഷ ഉപദേഷ്ടാക്കള്‍ തങ്ങളെ അറിയിച്ചതായി ഓക്സ്ഫോര്‍ഡ് യൂണിയന്‍ പുറത്തിറക്കിയ ഒരു പ്രസ്താ‍വനയില്‍ അറിയിച്ചു. അതേസമയം പത്ര റിപ്പോര്‍ട്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിഷേധിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :