ഐപി‌എല്ലിന് ഇനി ഓസീസ് താരങ്ങളും

ദുബായ്| WEBDUNIA| Last Modified വ്യാഴം, 7 മെയ് 2009 (16:21 IST)
ഐപി‌എല്‍ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂട്ടാന്‍ ഓസീസ് താരങ്ങള്‍ എത്തുന്നു. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി ഐപി‌എല്ലില്‍ നിന്ന് വിട്ടുനിന്ന താരങ്ങള്‍ ഫിറ്റ്നസ് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ദക്ഷിണാഫ്രിക്കയിലെത്തും.

സൈമണ്ട്സ് അടക്കമുള്ള താരങ്ങളാണ് ദക്ഷിണാ‍ഫ്രിക്കയിലേക്ക് ടിക്കറ്റിനായി കാത്തിരിക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെ താരമാണ് സൈമണ്ട്സ്. റോയല്‍ ചലഞ്ചേഴ്സ് താരമായ നഥാന്‍ ബ്രാക്കന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഡേവിഡ് ഹസി, പഞ്ചാബ് കിംഗ്സ് ഇലവന്‍ താരങ്ങളായ ബ്രെറ്റ് ലീ, ജയിംസ് ഹോപ്സ് തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാത്തിരിക്കുന്നത്.

ഓസീസ് താരങ്ങളുടെ വരവ് ഐപി‌എല്‍ ടീമുകള്‍ക്ക് പുത്തനുണര്‍വ്വുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഡെക്കാന്‍റെ മധ്യനിരയ്ക്ക് സൈമണ്ട്സിന്‍റെ വരവ് ഏറെ ഗുണം ചെയ്യും. പാകിസ്ഥാനെതിരായ മത്സരത്തില്‍ സൈമണ്ട്സ് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.

ലീയുടെയും ഹോപ്സിന്‍റെയും വരവ് കിംഗ്സ് ഇലവനെയും ആവേശത്തിലാക്കും. ഐപി‌എല്ലിന്‍റെ തുടക്കത്തില്‍ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും ലീയെ ഓസീസ് സ്ക്വാഡിലേക്ക് തിരികെ വിളിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :