ഇന്ത്യ കപ്പ് നേടും: ടെന്‍ഡുല്‍ക്കര്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 28 മെയ് 2009 (13:53 IST)
ഇന്ത്യയ്ക്ക് ട്വന്‍റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് മുതിര്‍ന്ന താരം സച്ചിന്‍ ടെന്‍‌ഡുല്‍ക്കര്‍. ഇന്ത്യയുടെ ബൌളിംഗും ബാറ്റിംഗും ഇതിന് സഹായകരമായ രീതിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

സഹീറും ഇഷാന്തും ആര്‍‌പി സിംഗും അടങ്ങുന്ന ഇന്ത്യന്‍ പേസ് ആക്രമണം ലോകോത്തരമാണെന്ന് സച്ചിന്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇവര്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുമെന്ന് സച്ചിന്‍ പറഞ്ഞു.

ഐപി‌എല്ലിന് ശേഷം കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം കിട്ടിയിട്ടില്ലെന്നും സച്ചിന്‍ സൂചിപ്പിച്ചു. വീരേന്ദര്‍ സെവാഗിന്‍റെ മോശം ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സച്ചിന്‍ പറഞ്ഞു. ഏതൊരു ക്രിക്കറ്റര്‍ക്കും കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുമെന്നും ഇത് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെവാഗിന്‍റേതായ ദിവസത്തില്‍ എന്തും ചെയ്യാന്‍ കഴിയുന്ന ബാറ്റ്സ്മാനാണ് അദ്ദേഹമെന്ന് സെവാഗ് പറഞ്ഞു. കൃത്യമായ പദ്ധതിയുടെ ബലത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നതെന്നും ഇത് ടൂര്‍ണ്ണമെന്‍റില്‍ ഏറെ ഗുണം ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :