ആഷസില്‍ തുല്യ സാധ്യതയെന്ന് വോ

സിഡ്നി| WEBDUNIA|
ഇത്തവണത്തെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും തുല്യ സാധ്യതയാണുള്ളതെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആഷസില്‍ ഇത്തരത്തില്‍ ഒരു തുല്യപോരാട്ടം നടക്കുന്നത്.

ഓസീസിന് നേരിയ മുന്‍‌തുക്കമുണ്ടെങ്കിലും നാലുവര്‍ഷം മുന്‍പ് ഇംഗ്ലണ്ട് ആഷസ് തിരിച്ചുപിടിച്ചതുപ്പൊലൊരു അട്ടിമറി തള്ളിക്കളയാനാവില്ലെന്നും വോ പറഞ്ഞു.

ഞങ്ങളുടെ 11 കളിക്കാരും ഏറ്റവും മികച്ചവരും ആരെയും തോല്‍പ്പിക്കാന്‍ കഴിവുള്ളവരുമാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇംഗ്ലണ്ടും ഇതുതന്നെയായിരിക്കും ചിന്തിക്കുന്നത്. പ്രധാന കളിക്കാര്‍ കളിക്കുമോ എന്നറിഞ്ഞാലെ ആഷസ് ചിത്രം പൂര്‍ണമാവൂവെന്നും വോ പറഞ്ഞു.

കളിക്കാരുടെ ശാരീകക്ഷമതയെക്കുറിച്ച് സംശയങ്ങളുള്ളതിനാല്‍ ആരൊക്കെ കളിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ആന്‍ഡ്ര്യു ഫ്ലിന്‍റോഫും സൈമണ്‍ ജോണ്‍സും ഇംഗ്ലണ്ട് നിരയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നൌ. അതുപോലെ ഞങ്ങളുടെ ബൌളര്‍മാരും പൂര്‍ണമായും ഫിറ്റായിരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും വോണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :