ആഷസില്‍ കളിക്കുമെന്ന് ഫ്ലിന്‍റോഫ്

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (13:28 IST)
കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ട്വന്‍റി-20 ലോകകപ്പ് നഷ്ടമായെങ്കിലും ജൂലൈയില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ തിരിച്ചുവരാനാകുമെന്ന് ഇംഗ്ലണ്ട് ഓള്‍‌റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫ്. കൌണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ജൂണ്‍ 17ന് നടക്കുന്ന ലങ്കാഷെയര്‍-ഹാം‌പ്‌ഷെയര്‍ മത്സരത്തിലൂടെ തിരിച്ചുവരവ് നടത്താനാകുമെന്നും ഫ്ലിന്‍റോഫ് പറഞ്ഞു.

ട്വന്‍റി-20 ലോകകപ്പില്‍ കളിക്കാനാവാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ആഷസിനു മുന്‍പ് പൂര്‍ണ ശാരീരികക്ഷമത വീണ്ടെടുക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആഷസില്‍ കളിക്കുക എന്നത് എന്‍റെ സ്വപ്നമാണ്. ഓസ്ട്രേലിയയെ തോല്‍പ്പിക്കുക എന്നതും.

എത്രയും പെട്ടെന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാണ് തന്‍റെ ശ്രമമെന്നും ഫ്ലിന്‍റോഫ് പറഞ്ഞു. രാജ്യത്തിനു വേണ്ടി കളിക്കാനാണ് താന്‍ എപ്പോഴും പ്രാമുഖ്യം കൊടുക്കുന്നതെന്നും ഫ്ലിന്‍റോഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :