അമിത ക്രിക്കറ്റ് കളിക്കാരെ കൊല്ലുന്നു: വെംഗ്സര്‍ക്കര്‍

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (18:10 IST)
തുടര്‍ച്ചയായി കളിക്കുന്നത് കളിക്കാരെയും ക്രിക്കറ്റിനെയും കൊല്ലുന്നതിന് സമമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിലീപ് വെംഗ്സര്‍ക്കര്‍. ഐ പി എല്ലില്‍ കളിച്ചു തളര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ട്വന്‍റി-20 ലോകകപ്പില്‍ എത്രമാത്രം ശോഭിക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വെംഗ്സര്‍ക്കര്‍ പറഞ്ഞു.

ഐ പി എല്ലില്‍ കളിച്ചു തളര്‍ന്ന കളിക്കാരില്‍ വീണ്ടും ഊര്‍ജം നിറയ്ക്കുക എന്ന കനത്ത വെല്ലുവിളിയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റനു മുന്‍പിലുള്ളത്.ഐ പി എല്ലിന്‍റെ ദൈര്‍ഘ്യം കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. ഇതിന് ഇന്ത്യയിലെ ക്രിക്കറ്റ് ഭരണാധികാരികള്‍ ശ്രദ്ധവയ്ക്കണം.

തുടര്‍ച്ചയായി രണ്ട് വലിയ ടൂര്‍ണമെന്‍റിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. ഇത് ഒരിക്കലും ക്രിക്കറ്റിനും കളിക്കാര്‍ക്കും നല്ലതല്ല. കളിക്കാരെ ഫ്രഷ് ആയി നിര്‍ത്തുക എന്നത് ക്രിക്കറ്റ് ഭരണാധികാരികളുടെ ചുമതലയാണ്. അല്ലെങ്കില്‍ ക്രിക്കറ്റിന്‍റെ സര്‍വനാശമായിരിക്കും ഫലമെന്നും വെംഗ്സര്‍ക്കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :