അധ്യാപകന്‍റെ പരാതി, ബംഗ്ലാദേശ് പാകിസ്ഥാനില്‍ പോവില്ല!
ധാക്ക|
WEBDUNIA|
PRO
ഒരു സര്‍വകലാശാല അധ്യാപകന്‍ നല്‍കിയ ഹര്‍ജി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിക്കാന്‍ കാരണമാകുന്നു. പര്യടനം വൈകിക്കണമെന്ന് ധാക്ക ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അധ്യാപകന്‍ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ അവസാന വാരമാണ് രണ്ട് ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനായി മൂന്നു ദിവസത്തേക്ക് ബംഗ്ലാദേശ് ടീം പാകിസ്ഥാനില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ടീം എത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ബംഗ്ലാദേശ് അറിയിച്ചു.
ഈ പര്യടനം ഇനി നടക്കാനിടയില്ല എന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന സൂചന.
ബംഗ്ലാദേശ് ടീം പാകിസ്ഥാനില്‍ എത്താത്തതില്‍ നിരാശയുണ്ടെന്ന് പി സി ബി ചെയര്‍മാന്‍ സഖ അഷ്‌റഫ് പ്രതികരിച്ചു.