പോരാട്ടം തുടരും: ഗെയ്‌ല്‍

ലണ്ടന്:| WEBDUNIA|
വെസ്റ്റിന്‍ഡീസ് താല്‍ക്കാലിക നായകന്‍ ക്രിസ് ഗെയ്‌ലും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പോരാട്ടം ശക്തമാകുകയാണ്. ക്രിക്കറ്റ് ബോര്‍ഡിനും തനിക്കുമിടയില്‍ എന്തു സംഭവിച്ചാലും ക്രിക്കറ്റ് ബോര്‍ഡ് ബോസ്മാര്‍ക്കെതിരെ പോരാടുമെന്ന നിലപാ‍ടില്‍ തന്നെയണ് ഗെയ്‌ല്‍. ക്രിക്കറ്റ് ബോര്‍ഡും ഗെയ്‌ലും തമ്മില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍.

ക്രിക്ക് ഇന്‍ഫോ വെബ്സൈറ്റില്‍ ഗെയ്‌ല്‍ ബോര്‍ഡ് പ്രസിഡന്‍റ് കെന്‍ ഗോര്‍ദാനെതിരെയും ടൂര്‍ മാനേജര്‍ മൈക്ക് ഫിന്‍ഡ്ലേയ്‌ക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളാണ് പ്രശ്‌നങ്ങളിലേക്ക് നയിക്കുകയായിരുന്നു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്‍റെ നായക സ്ഥാനം അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ഗെയ്‌ല്‍ ടൂര്‍ മാനേജര്‍ മൈക്ക് ഫിന്‍ഡ്‌ലേ കൊണ്ടു വന്ന ഭരണ പരിഷ്‌ക്കാരങ്ങളേയും വിമര്‍ശിച്ചു.

ഇംഗ്ലണ്ടിനെതിരെ ട്വന്‍റി 20 മത്സരങ്ങള്‍ നടക്കാനിരിക്കേ കളിക്കാരുടെ സംഘടനയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഗെയ്‌ല്‍ മാപ്പു പറയണമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധം പിടിക്കുമ്പോല്‍ എന്തുവന്നാലും മാപ്പു പറയില്ലെന്ന നിലപാടിലാണ് വിന്‍ഡീസിന്‍റെ താല്‍ക്കാലിക നായകന്‍.

ഇത്തരം സംഭവങ്ങള്‍ പരമ്പരയ്‌ക്കിടെ ആവര്‍ത്തിച്ചാല്‍ ഗെയ്‌ലിനെതിരെ നടപടിയെടുക്കുമെന്ന്‌ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചിരുന്നെങ്കിലും വിന്‍ഡീസ് കളിക്കാരുടെ സംഘടന ഗെയ്‌ലിന്‍റെ നടപടികളില്‍ ഒരു തെറ്റുമില്ലെന്നാണ് വാദിക്കുന്നത്.
അതേ സ്മയം തന്നെ ഇതുവരെയുള്ള നടപടികളില്‍ തനിക്ക് ഒന്നും തന്നെ തെറ്റായി തോന്നുന്നില്ലെന്നും തെറ്റായി തോന്നുന്നതു വരെ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്നാ‍ണ് ഗെയ്‌ലിന്‍റെ വാദം.

രാം നരേഷ് സര്‍വനു പരിക്കു പറ്റിയ സാഹചര്യത്തിലാണ് ഗെയ്‌ലിനെ വിന്‍ഡീസിന്‍റെ നായകനായി നിയോഗിച്ചത്. വിന്‍ഡീസിന്‍റെ ഏകദിന താരങ്ങള്‍ പരിശീലന മത്സരത്തിനായി ഇംഗ്ലണ്ടില്‍ താമസിച്ചെത്തിയതു മുതലായിരുന്നു പ്രശ്നങ്ങള്‍ തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :