സ്മിത്ത് ചാമ്പ്യന്‍സ് ലീഗിനില്ല

കേപ്ടൌണ്‍| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (16:43 IST)
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 യില്‍ നിന്ന് വിട്ടുനില്‍ക്കും. തോളിന് ശസ്ത്രക്രിയ നടത്തിയതിനാല്‍ സ്മിത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പിന്‍‌മാറ്റം. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ടീമായ കേപ് കോബ്രാസിന്‍റെ നായകനാണ് സ്മിത്ത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കല്‍ കമ്മറ്റിയുടെ ഉപദേശപ്രകാരമാണ് സ്മിത്ത് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആറാഴ്ചവരെ സ്മിത്തിന് വിശ്രമം വേണമെന്നാണ് ശാരീരികക്ഷമതാ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ തോളിന്‍റെ ഭാഗത്തുള്ള മസിലുകള്‍ക്ക് കുടുതല്‍ ബലം നല്‍കാനായി വിശ്രമം ആവശ്യമാണെന്ന് ഫിസിയോതെറാപ്പിസ്റ്റ് ബ്രന്‍ഡന്‍ ജാക്സന്‍ പറഞ്ഞു. നവംബറില്‍ ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയിലേ സ്മിത്ത് ഇനി ഇറങ്ങുവെന്നാണ് സൂചന.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്നിംഗ്സിന്‍റെ തുടക്കം മുതല്‍ ക്രീസിലുണ്ടായിരുന്ന സ്മിത്ത് നാല്‍‌പത്തിയാറാം ഓവര്‍ വരെ ബാറ്റ് ചെയ്ത് 141 റണ്‍സ് നേടിയിരുന്നു. ഒക്ടോബര്‍ 8 മുതലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 ആരംഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :