കോവിഡ് വന്നുപോയവരില്‍ പ്രമേഹ സാധ്യത കൂടുതല്‍; വേണം ജാഗ്രത

രേണുക വേണു| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (16:09 IST)

കോവിഡ് മുക്തി നേടിയവരില്‍ പ്രമേഹ സാധ്യത കൂടുന്നതായി പഠനം. കോവിഡ് വന്നുപോയതിനു ശേഷം ഇത്തരക്കാരില്‍ അതിവേഗം പ്രമേഹം ബാധിക്കാനുള്ള സാധ്യത കാണുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പലരും ഇക്കാര്യം മനസിലാക്കാത്തത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് ഭേദമായവര്‍ പ്രമേഹ പരിശോധന നടത്തുന്നത് മികച്ച പ്രതിരോധ മാര്‍ഗമാണ്. 30 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കോവിഡ് വന്നുപോയതിനു ശേഷം പ്രമേഹ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സ്ഥിരമായി ശാരീരിക വ്യായമങ്ങളില്‍ ഏര്‍പ്പെടുക, ഭക്ഷണ കാര്യത്തില്‍ ശ്രദ്ദിക്കുക, അമിത മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിയന്ത്രിക്കുക, മാനസിക സമ്മര്‍ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രമേഹ സാധ്യതയുള്ള വിഭാഗക്കാര്‍ ശ്രദ്ധ പുലര്‍ത്തണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :