കേരളം ആശങ്കയില്‍: രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഓഗസ്റ്റ് 2021 (14:46 IST)
രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലാണ് ഈ വര്‍ധനവ് ഉള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 46,759 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,49,947 ആയി ഉയര്‍ന്നു. നിലവില്‍ 3,59,775 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ
4,37,370 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.

1,03,35,290 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 62,29,89,134 ആയി. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് 46,759 പേര്‍ക്കാണ്. കൂടാതെ 509 പേരുടെ മരണവും സ്ഥിരീകരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :