രാജ്യത്ത് 28,591 പേർക്ക് കൊവിഡ്, ഇരുപതിനായിരം കേസുകൾ കേരളത്തിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (10:12 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,848 പേർ രോഗമുക്തരായി. 338 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള‌ത്.

3,32,36,921 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,84,921 പേർ ചികിത്സയിലാണ്. ഇതുവരെ 73,82,07,378 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :