രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 18,166 പേർക്ക്, 214 മരണങ്ങളിൽ 101 എണ്ണം കേരളത്തിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (11:26 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,166 പേർക്ക് കൊവിഡ്. 23,624 പേർ രോഗമുക്തരായി. 214 മരണമാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 2,30,971 പേരാണ് ചികിത്സയിലുള്ളത്. 3,32,71,915 പേരാണ് ആകെ രോഗമു‌ക്തരായത്.

കേരളത്തിലാണ് നിലവിൽ ഏറ്റവുമധികം രോഗബാധിതരുള്ളത്. 9,470 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 1,13,132 പേരാണ് സംസ്ഥാനത്ത് ചികിത്സയി‌ലുള്ളത്. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 214 മരണങ്ങളിൽ 101 എണ്ണവും കേരളത്തിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :