രാജ്യത്ത് 62,258 പേർക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ 291 മരണം

അഭിറാം മനോഹർ| Last Modified ശനി, 27 മാര്‍ച്ച് 2021 (10:21 IST)
രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 291 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 30,386 പേർ രോഗമുക്തരായി.

രാജ്യത്ത് നിലവിൽ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 5,81,09,773 പേര്‍ക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :