കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി, വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ജൂലൈ 2022 (17:28 IST)
കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി നൽകും. വെള്ളിയാഴ്ച മുതലാണ് സൗജന്യ വാക്സിൻ ലഭിക്കുക. 75 ദിവസത്തേക്ക് മാത്രമായിരിക്കും സൗജന്യ വിതരണം. ബൂസ്റ്റർ ഡോസെടുക്കുന്നതിൽ ഭൂരിഭാഗവും വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഏപ്രിൽ മാസം മുതലാണ് രാജ്യത്ത് കരുതൽ ഡോസ് വാക്സിൻ നൽകി തുടങ്ങിയത്. 18നും 59നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങളിൽ പണമടച്ചായിരുന്നു വാക്സിൻ വിതരണം. വാക്സിൻ ഡോസിന് 225 രൂപയാണ് സർക്കാർ നിശ്ചയിച്ച തുക. സർവീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാനും അനുമതി ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന് ശമനമായതും നിയന്ത്രണങ്ങൾ നീങ്ങിയതും കാരണം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖത പുലർത്തുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ആയിരത്തിന് താഴെ പേരാണ് കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :