കൂടുതലായി പ്രവാസികളെത്തുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം| ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 19 മെയ് 2020 (21:53 IST)
കൂടുതലായി പ്രവാസികളെത്തുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വിവിധ മാര്‍ഗങ്ങളിലൂടെ എത്തിയ 74,426 പേരില്‍ 44712 പേര്‍ റെഡ്‌സോണുകളില്‍ നിന്നാണെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡു മാര്‍ഗം എത്തിയ 63239 പേരില്‍ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്‍ഗണന തെറ്റിച്ച് ചിലര്‍ എത്തുന്നുണ്ടെന്നും അനാവശ്യ തിക്കും തിരക്കും അപകടം ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 26 വിമാനങ്ങളും മൂന്നു കപ്പലുകളും എത്തിയിട്ടുണ്ട്. 3305 പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി. 123 പേരെ ആശുപത്രിയിലേക്ക് മാറ്റി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ നാട്ടിലേക്ക് വരാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :