ആലപ്പുഴ ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ആലപ്പുഴ| ശ്രീനു എസ്| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (08:28 IST)
കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,മാവേലിക്കര നഗരസഭ വാര്‍ഡ് 14 ല്‍ (റീജിയണല്‍ കെ എസ് ആര്‍ ടി സി വര്‍ക്ക് ഷോപ്പ് റോഡ് പ്രദേശം), വയലാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ല്‍ (വാടകാരശ്ശേരിയില്‍ കോളനി പ്രദേശം ), എടത്വ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 ല്‍ (സൊസൈറ്റി തുണ്ട്പറമ്പില്‍ ഏരിയ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റ് ഏരിയ വരെയുള്ള പ്രദേശം ),തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 ല്‍ (തോന്ത്രപ്പടി കുരിശ്,വഞ്ജിപ്പുഴ റോഡിന് തെക്ക് തായില്‍ പാഡി റോഡിന് വടക്ക്, മാളിയില്‍ പാഡി റോഡിന് പടിഞ്ഞാറ്, അംഗായി പാഡി റോഡ്, ചന്ദ്രത്തില്‍ വീടിന് പിന്‍ഭാഗം ഉള്‍പ്പെടെയുള്ള പ്രദേശം ), വാര്‍ഡ് 5 ല്‍ (അലപല്ലില്‍ വശം, മുണ്ടോത്തറ റോഡ്, ക്ളാനത്തോടുക്കാവ്, ഒത്തരുത്ത്പ്പാടി ഉള്‍പ്പെടെയുള്ള പ്രദേശം ), തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ല്‍ (പൂവത്തിങ്കല്‍ റോഡ് ,കൊല്ലവത്ത് റോഡ്,പട്ടാറ പാതാപറമ്പോ റോഡ്,മേനച്ചേരി റോഡ് ഉള്‍പ്പെടെയുള്ള പ്രദേശം ), വാര്‍ഡ് 10 ല്‍ (മുട്ടേഭാഗം, കണ്ണങ്കര ഭാഗം,വേമ്പനാട് കായല്‍ തീരം,മേനോന്‍ വീട് ഉള്‍പ്പെടെയുള്ള പ്രദേശം )തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

അതേസമയം കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന,മാവേലിക്കര നഗരസഭ വാര്‍ഡ് 20, അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14,രാമങ്കരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3,പെരുമ്പളം ഗ്രാമപഞ്ചായത്ത് 2,9 വാര്‍ഡുകള്‍,ചേന്നംപള്ളിപ്പുറം വാര്‍ഡ് 15 എന്നിവ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :