രാജ്യത്ത് കുതിച്ചുയർന്ന് കൊവിഡ് കണക്കുകൾ, 2.67 ലക്ഷം പേർക്ക് കൂടി രോഗം: ടിപിആർ 14.7%

അഭിറാം മനോഹർ| Last Modified വെള്ളി, 14 ജനുവരി 2022 (10:13 IST)
രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളില്‍ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ 4.83 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു.പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി. 315 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങള്‍ 4,85,350 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :