#വീട്ടിലിരിമൈ$#$%#%@% - മലയാളികളെ കൊണ്ട് തോറ്റു!

അനു മുരളി| Last Modified ശനി, 21 മാര്‍ച്ച് 2020 (13:03 IST)
കൊറോണയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെയും ചർച്ച. വൈറസ് ചങ്ങല പൊട്ടിക്കാൻ ആളുകൾ വീട്ടിലിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരും സർക്കാരും നിർദ്ദേശം നൽകുന്നത്. എന്നാൽ ഈ നിർദേശം പാലിക്കാൻ പലരും വിമുഖത കാണിക്കുനുണ്ട്. ആളുകളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടി ട്വിറ്ററിൽ ഒരു ക്യാമ്പയിൻ തന്നെ തുടങ്ങിയിരിക്കുകയാണ്.

#വീട്ടിലിരിമൈ$#$%#%@% എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറൽ ആകുന്നത്. രോഗ ലക്ഷണം കണ്ട പലരും സമൂഹത്തിൽ ഇറങ്ങി നടക്കുകയും മറ്റ് ആളുകളിലേക്ക് കൂടി രോഗം പടരാൻ ഇതു കാരണമാകുമെന്നതിനാൽ കുറച്ച് കടുപ്പമേറിയ രീതിയിൽ തന്നെയാണ് പുതിയ പ്രതിഷേധം.

വളരെ പെട്ടെന്നാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ്ങായത്. ട്വിറ്റർ ട്രെൻഡിങ്ങിൽ ഇത് ഇപ്പോൾ ഒന്നാണ് സ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നത്. ആളുകൾ അത്ര ബോധവാന്മാരാല്ലാത്ത വിധത്തിൽ ഇറങ്ങി നടക്കുന്നതും സമ്പർക്കം പുലർത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :