ബോളി ഉണ്ടാക്കുന്ന വിധം

WEBDUNIA|
ചേരുവകള്‍:

മൈദ: 1/2 കി.ഗ്രാം
ശര്‍ക്കര:1/2 കി.ഗ്രാം
തേങ്ങ:1
മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍(നിറം ലഭിക്കുന്നതിന്)
ഉപ്പ്
വെളിച്ചെണ്ണ (മാവ് കുഴയ്ക്കുന്നതിന്)

തയ്യാറാക്കുന്ന വിധം:

മൈദ അല്പം വെളിച്ചെണ്ണയും പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ കുഴയ്ക്കുക. അതിനുശേഷം വട്ടത്തിന് പരത്തുക.(ചപ്പാത്തി പോലെ)അത് കഴിഞ്ഞ് ശര്‍ക്കര ചുരണ്ടിയതും തിരുമ്മിയ തേങ്ങയുടേയും മിശ്രിതം പരത്തിയഓരോ വട്ടത്തിനുപുറത്തും വിതറുക. എന്നിട്ട് ആ വട്ടം നാലുഭാഗത്തുനിന്നും മടക്കി ബോള്‍ ആകൃതിയിലാക്കുക. അതിനുശേഷം വീണ്ടും പരത്തുക. ശര്‍ക്കര-തേങ്ങ മിശ്രിതം നന്നായി അതില്‍ പരക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്രയും ചെയ്തതിനുശേഷം ദോശക്കല്ലിലോ നോണ്‍സ്റ്റിക് തവയിലോ ചുട്ടെടുക്കുക. നെയ്യില്‍ ചുട്ടെടുത്താല്‍ അല്പം കൂടി രുചി ലഭിക്കും.

കുറിപ്പ്: തിരുമ്മിയ തേങ്ങയും ശര്‍ക്കര ചുരണ്ടിയതും മിക്സിയില്‍ പൊടിക്കുക. എങ്കില്‍ മാത്രമേ നന്നായി പരത്തുന്നതിനു സാധിക്കൂ. കാണാനും ഭംഗിയുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :