ആപ്പിള്‍ പുഡിംഗ്

PRO
പുഡിംഗ് എന്ന് കേട്ടാല്‍ പോലും വായില്‍ നിന്ന് വെള്ളമൂറുന്നവരുണ്ട്. ആപ്പിള്‍ പുഡിംഗ് ഈ വകയിലൊരു കേമന്‍ തന്നെയാണ്.

ചേര്‍ക്കേണ്ട

ആപ്പിള്‍ - 3 എണ്ണം
മൈദ - 400 ഗ്രാം
വെണ്ണ - 250 ഗ്രാം
പാല്‍ - 2 കപ്പ്
മുട്ട - 6 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
ബേക്കിംഗ് പൌഡര്‍ - 100 ഗ്രാം

ഉണ്ടാക്കേണ്ടവിധ

ആപ്പിള്‍ ചെറുകഷണങ്ങളാക്കി നുറുക്കി എടുക്കണം. പഞ്ചസാര, വെണ്ണ, മുട്ട എന്നിവ മിക്സിയില്‍ അടിച്ച് പതപ്പിച്ച് എടുക്കണം. ഇതിലേക്ക് മൈദയും ബേക്കിംഗ് പൌഡറും ചേര്‍ക്കണം. നുറുക്കിയ ആപ്പിള്‍ പഞ്ചസാര എന്നിവ ചേര്‍ത്ത് ഒരു പാത്രത്തില്‍ വച്ച് ചൂടാക്കണം. മിശ്രിതം കുറുകുമ്പോള്‍ വാങ്ങി വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :