മിക്സ്ച്ചര്‍ ദോശ

WEBDUNIA| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2008 (17:32 IST)
ദോശപ്രേമികള്‍ക്ക് ഒരു വ്യത്യസ്ഥത വേണമെന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരിനമാണ് മിക്സ്ച്ചര്‍ ദോശ.

ചേര്‍ക്കേണ്ടവ:

റവ കാല്‍ കപ്പ്‌
ഗോതമ്പ്‌ മാവ്‌ അര കപ്പ്‌
മൈദ അര കപ്പ്‌
അരി മാവ്‌ അര കപ്പ്‌
പരിപ്പ് അരച്ചത് കാല്‍ക്കപ്പ്
വറ്റല്‍ മുളക് 4 എണ്ണം
ഉള്ളി കാല്‍ കിലോ
എണ്ണ ആവശ്യത്തിന്
ഉപ്പ്‌ ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

അരിമാവ്‌, മൈദ, ഗോതമ്പ്‌, എന്നീ ചേരുവകളില്‍ ചൂടാക്കിയ റവയും ചേര്‍ത്ത്‌ ഉപ്പും വെള്ളവും ആവശ്യത്തിനു ചേര്‍ത്ത്‌ കലക്കി, പരിപ്പും, വറ്റല്‍ മുളകും, ഉള്ളിയും ചേര്‍ത്തരക്കുക. ഒരു ദോശക്കല്ല് ചൂടാക്കി എണ്ണയോ നെയ്യോ പുരട്ടി ഈ കൂട്ടൊഴിച്ച്‌ ചുട്ടെടുക്കുക. ഞൊടിയിടയില്‍ കൊതിയൂറും മിക്സ്ച്ചര്‍ ദോശ റെഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :