എള്ള്‌ കൊഴുക്കട്ട

WEBDUNIA|
എള്ള്‌ കൊഴുക്കട്ട കഴിച്ചിട്ടുണ്ടോ. രുചിയ്ക്കും ആരോഗ്യത്തിനും ഒന്നാംതരമാണ്‌ ഈ പലഹാരം.

ചേര്‍ക്കേണ്ടവ:

അരി 1/2 കിലോ
ശര്‍ക്കര 1/4 കിലോ
എള്ള്‌ 150 ഗ്രാം
നെയ്യ്‌ 100 ഗ്രാം
ഏലയ്ക്കാപൊടി 50 ഗ്രാം

ഉണ്ടാക്കുന്ന വിധം:

ഇടിച്ച്‌ മാവാക്കി വറുത്ത്‌ തണുക്കാന്‍ വയ്ക്കുക. കുറച്ച്‌ എള്ള്‌ എടുത്ത്‌ കുതിര്‍ ക്കുക. എള്ളിനെ മുറത്തില്‍ ഇട്ട്‌ തെള്ളി തൊലി കളഞ്ഞെടുക്കുക. ശര്‍ക്കര പാവ്‌ കാച്ചി എള്ള്‌, നെയ്യ്‌, ഏലയ്ക്കാപൊടി എന്നിവ ചേര്‍ക്കണം. എള്ള്‌ വെന്ത്‌ കഴിഞ്ഞ്‌ വാങ്ങുക. മാവ്‌ കുഴച്ച്‌ പരത്തിയ ശേഷം എള്ള്‌ ചെറിയ ഉരുളകളാക്കി ഉരുട്ടി മാവിന്റെ നടുക്ക്‌ വച്ച്‌ മൂടി പന്ത്‌ പോലെ ആക്കി ഇഡ്ഡലി പാത്രത്തില്‍ വച്ച്‌ വേവിച്ചെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :