Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ

Salad, Health Salad, Cucumber Egg Curd Apple Salad, Salad for Dinner, Health benefits of Salad, സാലഡ്, സാലഡിന്റെ ആരോഗ്യ ഗുണങ്ങള്‍, രാത്രിയില്‍ സാലഡ് ശീലമാക്കുക, ആപ്പിള്‍ മുട്ട കുക്കുമ്പര്‍ സാലഡ്, എങ്ങനെ സാലഡ് ഉണ്ടാക്കാം
രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (13:42 IST)
Salad

Healthy for Dinner: തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ആദ്യം ചെയ്യേണ്ടത് അത്താഴം നിയന്ത്രിക്കുകയാണ്. രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി സാലഡുകള്‍ ശീലിക്കുക. രാത്രി വിശ്രമിക്കുന്നതിനാല്‍ ശരീരത്തിനു അധികം കലോറിയുടെ ആവശ്യമില്ല. അതുകൊണ്ട് അത്താഴം വളരെ മിതമായിരിക്കണം.

രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ. വിശപ്പ് മാറുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

കുക്കുമ്പര്‍, ആപ്പിള്‍, തൈര് എന്നിവയാണ് സാലഡ് ഉണ്ടാക്കാന്‍ ആവശ്യം. ഓരോ കുക്കുമ്പറും ആപ്പിളും വളരെ ചെറുതാക്കി അരിയുക. ഇതിലേക്ക് അല്‍പ്പം തൈര് ഒഴിച്ച് നന്നായി തിരുമ്മുക. അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ട കൂടി ചേര്‍ക്കാവുന്നതാണ്. ഈ സാലഡ് കഴിച്ചാല്‍ നിങ്ങളുടെ വിശപ്പ് വേഗം ശമിക്കും. ആപ്പിളിനു പകരം പപ്പായ, തണ്ണിമത്തന്‍, നേന്ത്രപ്പഴം എന്നിവ ചേര്‍ത്തും ഈ സാലഡ് ഉണ്ടാക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :