‘സാഗര്‍ ഏലിയാസ്‌ ജാക്കി’ തുടര്‍ച്ചയല്ല

PTIPTI
‘സാഗര്‍ ഏലിയാസ്‌ ജാക്കി’ ‘ഇരുപതാംനൂറ്റാണ്ടി’ന്‍റെ രണ്ടാംഭാഗമായിരിക്കില്ലെന്ന്‌ സംവിധായകന്‍ അമല്‍നീരദ്‌.

മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ‘ഇരുപതാം നൂറ്റാണ്ടി’ന്‍റെ രണ്ടാംഭാഗമാണ്‌ സിനിമ എന്നാണ്‌ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്‌.

സിനിമയില്‍ നിന്ന്‌ സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന പ്രധാന കഥാപാത്രത്തെ മാത്രമാണ്‌ പുതിയ ചിത്രത്തിലേക്ക്‌ എടുത്തിട്ടുള്ളതെന്ന്‌ സംവിധായകന്‍ വ്യക്തമാക്കി.

‘ഇരുപതാംനൂറ്റാണ്ടി’ലെ കഥയുടെ തുടര്‍ച്ചയായിരിക്കില്ല ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ എന്ന്‌ തിരക്കഥാകൃത്ത്‌ എസ്‌ എന്‍ സ്വാമിയും പറയുന്നു. 1987ല്‍ പുറത്തിറങ്ങിയ ‘ഇരുപതാംനൂറ്റാണ്ടി’ന്‍റെ തിരക്കഥ രചിച്ചത്‌ സ്വാമിയായിരുന്നു.

“സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ ശൈലിയും കഥപറച്ചില്‍ രീതിയും എല്ലാം വ്യത്യസ്‌തമായിരിക്കും, ബോണ്ട്‌ സിനിമകളുടെ രീതിയില്‍ ചിത്രത്തെ ഒരുക്കാനാണ്‌ ശ്രമിക്കുന്നത്”‌- സംവിധായകന്‍ പറയുന്നു.

രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ട അമല്‍ നീരദിന്‍റെ ആദ്യ ചിത്രം ‘ബിഗ്‌ ബി’ മികച്ച വിജയം നേടിയ ആക്ഷന്‍ ചിത്രമായിരുന്നു.

വര്‍മ്മയുടെ ജെയിംസ്‌, ശിവ, ഡര്‍നാ സെരൂരി ഹെ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ അമല്‍ നീരദായിരുന്നു.

WEBDUNIA|
വിഷുവിന്‌ തിയേറ്ററുകളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :