സിനിമയില്‍ പുതിയ ട്രേഡ് യൂണിയന്‍

WEBDUNIA|
മലയാള സിനിമ പ്രവര്‍ത്തകര്‍ക്കായി പുതിയ ഒരു സംഘടന കൂടി ജനിക്കുന്നു. സിനിമ തൊഴിലാളികള്‍ക്കായി സി ഐ ടി യു ട്രേഡ്‌ യൂണിയന്‍ ഉണ്ടാക്കിയതിന്‌ പിന്നാലെ എ ഐ ടി യു സി യും ഈ രംഗത്തേക്ക്‌ എത്തുകയാണ്‌.

സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കായി അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള ട്രേഡ്‌ യൂണിയനാണ്‌ പാലക്കാട്‌ രൂപീകരിക്കപ്പെടുന്നത്‌. എ ഐ ടി യു സി നേതാവ്‌ കാനം രാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമായത്‌.

നവംബര്‍ മാസത്തില്‍ കേരളത്തില്‍ ചലച്ചിത്ര ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകരുടെ സമ്മേളനം സംഘടിപ്പിക്കാനും ശ്രമം നടക്കുന്നു. മലയാള സിനിമയിലെ പ്രമുഖരാരും എ ഐ ടി യു സി യുടെ ട്രഡ്‌ യൂണിയനുമായി ഇപ്പോള്‍ സഹകരിക്കുന്നില്ല.

സിനിമയില്‍ ട്രേഡ്‌ യൂണിയന്‍ ശക്തമാകുന്നതോടെ സംഘടനാ തര്‍ക്കങ്ങള്‍ക്ക്‌ ഇനി മുതല്‍ രാഷ്ട്രീയ സ്വഭാവം കൈവരും.

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ മാക്ട അപ്രസക്തമായ സാഹചര്യത്തില്‍ പുതിയ ട്രേഡ്‌ യൂണിയന് പ്രാധാന്യം ഏറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :