ശ്രീനിവാസനും കനിഹയും മീനാക്ഷിക്കൊട്ടാരത്തില്‍

WEBDUNIA| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (15:24 IST)
PRO
ശ്രീനിവാസന്‍ വീണ്ടും നായകനാകുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം. ഇത്തവണ കോമഡിരാജാക്കന്‍‌മാരായ റാഫി മെക്കാര്‍ട്ടിനോടൊപ്പമാണ് ശ്രീനി ചേരുന്നത്. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മീനാക്ഷിക്കൊട്ടാരം’ എന്ന ചിത്രത്തിലാണ് ശ്രീനി നായകനാകുന്നത്. നായിക കനിഹയാണ്.

എന്നിട്ടും, പഴശ്ശിരാജ, ഭാഗ്യദേവത, മൈ ബിഗ് ഫാദര്‍ എന്നീ സിനിമകള്‍ക്ക് ശേഷം നായികയാകുന്ന മലയാള ചിത്രമാണ് മീനാക്ഷിക്കൊട്ടാരം. മമ്മൂട്ടി, ജയറാം എന്നീ നായകന്‍‌മാരില്‍ നിന്ന് മാറി ഒരു ശ്രീനിച്ചിത്രത്തിലേക്കെത്തുമ്പോള്‍ കനിഹ മലയാളത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് നിസംശയം പറയാം.
PRO


മരിക്കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മീനാക്ഷിക്കൊട്ടാരത്തിന്‍റെ ചിത്രീകരണം ഈ മാസം 20ന് ആരംഭിക്കും. കന്യാകുമാരി, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ക്രിസ്മസ് റിലീസാണ്. മരിക്കാര്‍ റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തില്‍ ആദ്യമായാണ് ശ്രീനിവാസന്‍ നായകനാകുന്നത്. റോമിയോ, ലവ് ഇന്‍ സിംഗപ്പോര്‍ തുടങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാനാവാതെ പോയതിന്‍റെ കുറവു നികത്താ‍നാണ് ശ്രീനിവാസനുമൊത്തുള്ള ചലച്ചിത്ര സംരംഭത്തിലൂടെ റാഫി മെക്കാര്‍ട്ടിന്‍ ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :