പെണ്‍കുട്ടികളേ, ദയവുചെയ്ത് ‘സഹോദരാ’ എന്ന് വിളിക്കരുത്!

WEBDUNIA|
IFM
സല്‍മാന്‍ ഖാന്‍ കോപത്തിലാണ്. സല്‍മാന് കോപം വന്നാല്‍ അറിയാമല്ലോ, എന്താണ് ചെയ്യുകയെന്ന് പറയാനാവില്ല. എല്ലാവരും ‘ഭായി’ എന്ന് അഭിസംബോധന ചെയ്യുന്നതാണ് സല്‍മാനെ ഇപ്പോള്‍ കോപാകുലനാക്കുന്നത്. ആണുങ്ങളൊക്കെ വേണമെങ്കില്‍ വിളിച്ചോട്ടെ, പെണ്‍കുട്ടികളായ പെണ്‍കുട്ടികളെല്ലാം ‘ഭായി’ എന്ന് വിളിക്കുന്നതിലാണ് സങ്കടം. ‘ഭായി’ എന്നാല്‍ ‘സഹോദരന്‍’ എന്നര്‍ത്ഥം.

ലോകത്തിലെ എല്ലാവരുടെയും സഹോദരനായി തുടരാന്‍ തനിക്ക് ഇനി കഴിയില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. പ്രത്യേകിച്ചും സുന്ദരികളായ പെണ്‍കുട്ടികള്‍. അവരെല്ലാം ‘ഭായി’ എന്ന് വിളിച്ച് അടുത്തെത്തുമ്പോള്‍ അസ്വസ്ഥത തോന്നാതിരിക്കുന്നതെങ്ങനെ?

അടുത്തിടെ ദുബായില്‍ നടന്ന ഒരു ചടങ്ങില്‍ തെന്നിന്ത്യക്കാരിയായ ഒരു നടി ‘സല്‍‌മാന്‍ ഭായി’ എന്ന് സംബോധന ചെയ്തതും സല്‍മാന്‍റെ നിലതെറ്റി. ‘സല്‍മാന്‍ എന്ന് വിളിക്കൂ’ എന്ന് നടിയെ ഉടന്‍ തന്നെ മസില്‍‌മാന്‍ തിരുത്തി. “എന്നെ ഭായി എന്ന് വിളിക്കരുത്. എനിക്ക് രണ്ട് സഹോദരിമാരുണ്ട്. കൂടുതല്‍ സഹോദരിമാരെ ആവശ്യമില്ല” - സല്ലു തുറന്നടിച്ചു.

എന്തായാലും ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറായ സല്‍മാന്‍ ഖാന് അടുത്ത മാസം 46 വയസ് തികയുകയാണ്. അമ്പത് വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് സല്ലു കല്യാണം കഴിക്കുമെന്നാണ് ബോളിവുഡ് വിശ്വസിക്കുന്നത്. അതുകൊണ്ടാണത്രെ ‘സഹോദരി’മാരോട് ഇത്ര ദേഷ്യം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :