തിയേറ്ററുകള്‍ക്ക് എതിരെ ആരാധകര്‍

PROPRO
പരസ്‌പരം പോരടിച്ചുകൊണ്ടിരുന്ന ലാല്‍-മമ്മൂട്ടി ആരാധകര്‍ കൈകോര്‍ക്കുന്നു. താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ പെരുനാളിന്‌ ബഹിഷ്‌കരിക്കുന്ന ‘എ ക്ലാസ്‌’ തിയേറ്റര്‍ ഉടമകളുടെ ധാര്‍ഷ്ട്യത്തിനെതിരെയാണ്‌ ആരാധകര്‍ ഒന്നിക്കുന്നത്‌.

മമ്മൂട്ടിയുടെ മായാബസാറും മോഹന്‍ലാലിന്‍റെ കുരുക്ഷേത്രയും റിലീസ്‌ ചെയ്യാന്‍ വിസമ്മതിച്ച ‘എ ക്ലാസ്‌’ തിയേറ്ററുകള്‍ക്ക്‌ എതിരെ പ്രതികരിക്കും എന്നാണ്‌ ആരാധകര്‍ ഒറ്റക്കെട്ടായി മുന്നറിയിപ്പ്‌ നല്‌കിയിരിക്കുന്നത്‌.

ചിത്രങ്ങള്‍ ബഹിഷ്‌കരിച്ച തിയേറ്ററുകളില്‍ ഇനി പുതിയ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും ആരാധകര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഭീഷണി മുഴക്കി.

ബി , സി ക്ലാസ്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യുന്ന ചിത്രങ്ങളെ വിജയിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

WEBDUNIA|
നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം ആരാധകരും ഏറ്റു പിടിച്ചതോടെ മായാബസാറിന്‍റേയും കുരുക്ഷേത്രയുടേയും റിലീസിങ്ങ്‌ പുതിയ തര്‍ക്കങ്ങളിലേക്ക് എത്തിയിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :