ഡിവിഡി റെക്കോര്‍ഡിട്ട സുബ്രഹ്മണ്യപുരം

PROPRO
തമിഴ്‌നാട്ടിലും കേരളക്കരയിലും സൂപ്പര്‍ ഹിറ്റായി മാറിയ സുബ്രഹ്മണ്യപുരത്തിന്റെ ഡിവിഡിക്ക് തകര്‍പ്പന്‍ വില്‍‌പന. പുറത്തിറങ്ങിയ അന്നുതന്നെ 55,000 ഡിവിഡിയാണ് വിറ്റുപോയത്. ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ സിനിമയുടെ ഡിവിഡി ആദ്യദിവസം തന്നെ ഇത്രയധികം കോപ്പികള്‍ വിറ്റുപോവുന്നത്. ശശികുമാര്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യപുരത്തിന്റെ സിഡി-ഡിവിഡി ഇറക്കിയിരിക്കുന്നത് മോസര്‍ബെയറാണ്.

സുബ്രഹ്മണ്യപുരത്തിന്റെ ഡിവിഡി ഒരു സര്‍‌വകാല റെക്കോര്‍ഡാണ് ഇട്ടിരിക്കുന്നതെന്ന് മോസര്‍‌ബെയറിന്റെ സി ഒ‌ ഒ ആയ ജി ധനഞ്ജയന്‍ പറഞ്ഞു. ആദ്യമായാണ് ഒരു സിനിമയുടെ ഡിവിഡിക്ക് ആദ്യ ദിവസം തന്നെ ഇത്ര ആവശ്യക്കാര്‍ ഉണ്ടാവുന്നത്. അമ്പതിനായിരത്തിലധികം ഡിവിഡി ഇപ്പോള്‍ തന്നെ വിറ്റുപോയിട്ടുണ്ട്. ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ ഇത് ഒരു ലക്ഷമാവുമെന്ന് കരുതുന്നതായും ധനഞ്ജയന്‍ പറഞ്ഞു.

നെറ്റില്‍ സുബ്രഹ്മണ്യപുരം സൌജന്യമായി ഡൌണ്‍‌ലോഡുചെയ്യാന്‍ ചില ടോറന്റ് സൈറ്റുകള്‍ അനുവദിക്കുന്നുണ്ട്. അതുമല്ലാതെ, ഫുട്‌പാത്തുകളിലും മറ്റും സുബ്രഹ്മണ്യപുരത്തിന്റെ വ്യാജ ഡിവിഡികള്‍ ലഭ്യവുമാണ്. എന്നിട്ടും ഈ സിനിമയുടെ ഡിവിഡിയും സിഡിയും ചൂടപ്പം പോലെ വിറ്റുപോവുന്നത് അത്ഭുതപ്പെടുത്തുന്നു.

WEBDUNIA|
സുബ്രഹ്മണ്യപുരത്തിന്റെ സിഡിക്ക് 40 രൂപയും ഡിവിഡിക്ക് 50 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. കുറഞ്ഞ പൈസക്ക് ഒറിജിനല്‍ സിഡിയും ഡിവിഡിയും ലഭിക്കുന്നു എന്നതാവാം അഭൂതപൂര്‍വമായ വില്‍‌പനക്ക് കാരണമെന്ന് ധനഞ്ജയന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :