ജയറാമിന്റെ ഓണം ഉലകംചുറ്റും വാലിബനൊപ്പം

WEBDUNIA|
PRO
PRO
മോഹന്‍‌ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് ഓണച്ചിത്രങ്ങളുണ്ടാകുമെന്ന് നേരത്തെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ജയറാമും ഓണമത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നു. ഉലകംചുറ്റും വാലിബന്‍ എന്ന ചിത്രം ജയറാമിന്റേതായി ഓണത്തിനെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

ചിത്രത്തിന്റെ ഓണം റിലീസിനായി ജയറാമും നിര്‍മ്മാതാവ് മിലാനും തീയേറ്റര്‍ ഉടമകളെ സമീപിച്ചിട്ടുണ്ട്. ഉലകംചുറ്റും വാലിബന്‍ ഓണത്തിനെത്തുമോ എന്ന് ഉറപ്പുപറയാറായിട്ടില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. പക്ഷേ സൂപ്പര്‍താരച്ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തന്നെയാണ് ജയറാമിന്റെ തീരുമാനം. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രമായതിനാല്‍ ഓണക്കാലത്ത് കുടുംബപ്രേക്ഷകര്‍ തീയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ജയറാമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതുകൊണ്ടാണ് ഓണക്കാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

വന്ദന, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഥ- ഗോപു ബാബു രാജ്ബാബു സംവിധാനം ചെയ്യുന്ന 'ഉലകംചുറ്റും വാലിബന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു. ബിജു മേനോന്‍, ജനാര്‍ദനന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബിജു കുട്ടന്‍, സുരേഷ്‌കൃഷ്ണ, സാദിഖ്, മാമുക്കോയ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം- ആനന്ദക്കുട്ടന്‍. ഗാനരചന- കൈതപ്രം, വയലാര്‍ ശരത്ചന്ദ്രവര്‍മ, ചന്ദ്രശേഖര്‍ എങ്ങണ്ടിയൂര്‍. സംഗീതം- മോഹന്‍ സിത്താര.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :