ചിരഞ്‌ജീവി രാഷ്ട്രീയ ചുവടിലേക്ക്

PROPRO
ലക്ഷക്കണക്കിന്‌ ആരാധകരെ സാക്ഷിയാക്കി തെലുങ്ക്‌ സൂപ്പര്‍സ്റ്റാര്‍ ചിരഞ്‌ജീവി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസും ബി ജെ പിയും ദാരിദ്രവുമാണ്‌ തന്‍റെ എതിരാളികള്‍ എന്ന്‌ പ്രഖ്യാപിച്ച ചിരഞ്‌ജീവിയുടെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിലും പ്രാധാന്യം നേടുന്നു.

സി പി എമ്മിന്‍റെ മൂന്നാം മുന്നണി സ്വപ്നത്തിനാണ്‌ ചിരഞ്‌ജീവി ശക്തിപകരുന്നത്‌. പുണ്യനഗരിയായ തിരുപ്പതിയില്‍ നടന്ന രാഷ്ട്രീയ പ്രഖ്യാപന ചടങ്ങില്‍ ലക്ഷക്കണക്കിന്‌ ആരാധകരാണ്‌ പങ്കെടുത്തത്‌.

തെന്നിന്ത്യയൊട്ടാകെയുള്ള ചിരഞ്‌ജീവി ഫാന്‍സ്‌ അസോസിയേഷന്‍ ഓഫീസുകള്‍ പാര്‍ട്ടി ഓഫീസുകളായി മാറിയിരിക്കുകയാണ്‌.

ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍റെ ആയിരക്കണക്കിന്‌ ബസുകള്‍ വാടകക്ക്‌ എടുത്താണ്‌ ആരാധകര്‍ തിരുപ്പതിയില്‍ എത്തിയത്‌. നിരവധി ട്രയിനുകളും ഇവിടേക്ക്‌ പ്രത്യേക സര്‍വ്വീസ്‌ നടത്തി.

സ്‌ത്രീകളും അംഗവൈകല്യമുള്ളവരും അടുക്കം വന്‍ ജനാവലി സമ്മേളനത്തില്‍ പങ്കെടുത്തത്‌ തനിക്ക്‌ പുതിയ ആവേശമാണ്‌ നല്‌കിയിരിക്കുന്നതെന്ന്‌ വികാരധീനനായി ചിരഞ്‌ജീവി പറഞ്ഞു.

ചിരഞ്ജീവി ദേശീയ രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയായി വളരാന്‍ സാധ്യതയുണ്ടോ?
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :