ഇസ്ലാമിന്‌ സിനിമ ഹറാമോ?

മുനീറിന്‍റെ പാട്ട് മുറിച്ചുമാറ്റി

മുനീര്‍
WDWD
മുസ്ലീങ്ങള്‍ സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലേ? മുസ്ലീംലീഗുകാരനും മുന്‍മന്ത്രിയുമായ എം കെ മുനീര്‍ പാടി അഭിനയിച്ച ദൃശ്യങ്ങള്‍ ‘ചെമ്പട’ എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ഈ ചോദ്യം പ്രസക്തമാകുന്നു.

ജന്മനാകലാകാരനായ എം കെ മുനീറിന്‍റെ സിനിമാഭിനയത്തിനെതിരെ രംഗത്ത്‌ വന്നത്‌ മലപ്പുറത്തെ പ്രമുഖ മുസ്ലീം രാഷ്ട്രീയ വക്താക്കളാണ്‌. മുനീര്‍ സിനിമയില്‍ അഭിനയിക്കന്നത്‌ മതപരമാണോ എന്ന ചോദ്യം ഉന്നയിച്ചത്‌ മുന്‍ ലീഗ്‌ നേതാക്കളായ കെ ടി ജലീലും പി എം എ സലാമും പി ടി എ റഹീമുമാണ്‌. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുനീര്‍പാടിയ ഗാനവും അഭിനയിച്ച രംഗങ്ങളും ചിത്രത്തില്‍ നിന്ന്‌ ഒഴിവാക്കുകയാണെന്ന്‌ സംവിധായകന്‍ റോബിന്‍ തിരുമല വ്യക്തമാക്കി.

ഗാനരംഗങ്ങള്‍ ഒഴിവാക്കണമെന്ന്‌ മുസ്ലീം ലീഗോ മുനീറോ ആവശ്യപ്പെട്ടിട്ടില്ല.ആറു ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച ഗാനമാണ്‌ ഒഴിവാക്കുന്നതെന്നും സംവിധാകന്‍ ചൂണ്ടികാട്ടി.

ഏഴാംക്ലാസിലെ സാമൂഹ്യപാഠ പുസ്‌തകത്തിലെ ‘മതമില്ലാത്ത ജീവന്‍ ’ ഇസ്ലാംവിരുദ്ധ നിലപാടാണെന്ന ലീഗ്‌ നിലപാടിനെ ഖണ്ഡിക്കാന്‍ വേണ്ടിയാണ്‌ മുനീറിന്‍റെ സിനിമാഭിനയം മതം അനുവദിക്കുന്നതാണോ എന്ന്‌ വ്യക്തമാക്കണമെന്ന്‌ ജലീലും സംഘവും ആവശ്യപ്പെട്ടത്‌.

രാഷ്ട്രീയനേട്ടങ്ങള്‍ക്കായി സാമൂഹികയാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ്‌ ഈ നിര്‍ഭാഗ്യകരമായ സംഭവം. മലയാള സിനിമയില്‍ നിന്ന്‌ പ്രേംനസീറിനേയും മമ്മൂട്ടിയേയും ഒഴിച്ചു നിര്‍ത്തില്‍ ബാക്കി എന്തുണ്ടാകും സിനിമാചരിത്രത്തില്‍ .

WEBDUNIA|
മമ്മൂട്ടിയുടെ അനുജനും മുസ്ലീംലീഗ്‌ പ്രവര്‍ത്തകനുമായ ഇബ്രാഹിംകുട്ടി സിനിമാ സീരിയല്‍ നടനാണ്‌. മുസ്ലീം സിനിമയില്‍ അഭിനയിക്കാന്‍ പാടുണ്ടോ എന്ന അപകടകരമായ പ്രശ്‌നമല്ല ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്‌. മുനീറിനെ എങ്ങനെ ഒന്നു കുരുക്കാം എന്ന സ്വാഭാവിക യുക്തിമാത്രമാണ്‌ ഇപ്പോള്‍ ഉന്നയിക്കുപ്പെടുന്നത്‌. അതിനുവേണ്ടി മുസ്ലീംനിയമസംഹിതയെ അവര്‍ കൂട്ടുപിടിക്കുന്നു എന്നുമാത്രം. ലക്‌ഷ്യം മലപ്പുറത്തെ വോട്ട്‌ ബാങ്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :