ആരതി രാഖി സാവന്താകുന്നു

IFMIFM
വാര്‍ത്ത സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് രാഖി സാവന്തിനെ ആരും പഠിപ്പിക്കണ്ട. ഒന്നും നടന്നില്ലെങ്കില്‍ വിവാദമാകുന്ന വാചകമടിയിലൂടെ വരെ രാഖി ശ്രദ്ധ നേടിക്കളയും. ഇത്തവണ രാഖി ശ്രദ്ധ നേടുന്നത് എന്നാല്‍ ഇങ്ങനെ ഒന്നുമല്ല. ബോളിവുഡ് സിനിമയില്‍ തന്നെ സാക്ഷാല്‍ രാഖി സാവന്ത് എന്ന കഥാപാത്രത്തില്‍ കൂടിയാണ്.

ശശി രഞ്ജനാണ് രാഖിയെ ബോളിവുഡില്‍ ഒരുക്കുന്നത്. രാഖി സാവന്ത് എന്ന പേര് നല്‍കുന്നില്ലെങ്കിലും രാഖിയുടെ സമാന സ്വഭാവമുള്ള അരക്കിറുക്ക് ഉള്ള ഒരു ഐറ്റം ഗേളാണ് കേന്ദ്ര കഥാപാത്രം. രാഖി സാവന്ത് എന്ന നാമത്തിനു പകരം ശിവാനി സാവന്ത് എന്ന് പേര്‍ നല്‍കിയിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരതി ഛാബ്രിയ ആണ്.

ശശിയുടെ നാലാമത്തെ ചിത്രമായ ‘ധൂം ധടക്ക’ ആണ് ഈ കാര്യങ്ങള്‍ എല്ലാം തന്നെ ഒപ്പിക്കുന്നത്. ആറ് ഭ്രാന്തന്‍‌മാര്‍ ഉണ്ടാക്കി വയ്‌ക്കുന്ന പുകിലുകളാണ് ചിത്രം പറയുന്നത്. ഈ ആ പേരില്‍ ഒരാളാണ് ഐറ്റം ഗേളായ ശിവാനി സാവന്ത്. ഈ കഥാപാത്രത്തിന്‍റെ നടപ്പ് എടുപ്പ് സംസാരം ശാരീരഭാഷ എന്നിവയെല്ലാം രാഖിയോട് തൊട്ടടുത്തു നില്‍ക്കുന്നു.

ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചു ചോദിക്കുമ്പോള്‍ താന്‍ ഈ ചിത്രത്തില്‍ അരക്കിറുള്ള ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു ഐറ്റം ഗേളിനെ ആണ് അവതരിപ്പിക്കുന്നതെന്ന് പറയുന്നു. ഈ കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്‌ക്കായി ചില ഐറ്റം ഗേളുകളെ ആരതി നിരീക്ഷിച്ചു വരികയാണ്. രാഖിയുടെ സ്റ്റൈല്‍ മാത്രമല്ല രാഖി സാവന്തിനെ ഡാളര്‍ മെഹന്ദിയുടെ അനുജന്‍ മീകാ ചുംബിച്ചതിന് സമാനമായ സംഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്.

WEBDUNIA|
മികയ്‌ക്കെതിരെ കേസിനു പോകുകയും നാച്ച് ബാലിയേ എന്ന പരിപാടിയില്‍ പ്രശ്‌നമുണ്ടാക്കുകയും കാമുകന്‍റെ കര്‍ണത്തടിക്കുകയും ഒക്കെ ചെയ്ത് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന രാഖി പുതിയ ചിത്രത്തേക്കുറിച്ച് യാതൊരു കമന്‍റും ഇതുവരെ പറഞ്ഞിട്ടില്ല. നല്ല വേഷത്തിനായി സംവിധായകന്‍റെ കിടക്കയില്‍ എത്താം എന്ന് വരെ പറഞ്ഞിട്ടുള്ള രാഖിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് പപ്പരാസി മാധ്യമങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :