അനുബന്ധ വാര്‍ത്തകള്‍
- ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ നടി അൻസിബ ഹസൻ പൊലീസിൽ; ‘സ്ത്രീത്വത്തെ അപമാനിച്ചു, മ്ലേച്ഛമായ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു'
- Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ
- 'അമ്മ'യിൽ കൂട്ടരാജി; ഒരു വർഷം പൂർത്തിയാക്കാതെ ശ്വേതയും ടീമും പടിയിറങ്ങി
- രമേശ് പിഷാരടി ഇനി ഫുള്‍ടൈം രാഷ്ട്രീയക്കാരന്, സ്റ്റേജ് ഷോകളില്‍ നിന്നും വിട പറയുന്നു
- സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്കി
'അമ്മ'യിലെ അധികാരത്തർക്കം: 'സംഘടനയെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല', അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ശ്വേത മേനോൻ
സംഘടനയുടെ ഭരണഘടന (ബൈലോ) പ്രകാരം അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിലവിലെ കമ്മിറ്റിക്ക് തന്നെയാണ് പൂര്‍ണ്ണ ചുമതലയെന്നും ശ്വേത വ്യക്തമാക്കി.
താരസംഘടനയായ 'അമ്മ'യിലെ അധികാരത്തര്‍ക്കവും ആഭ്യന്തര കലഹവും വീണ്ടും രൂക്ഷമാകുന്നു. സംഘടനയില്‍ പുതുതായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ തലവന്‍ രമേഷ് പിഷാരടിക്ക് മറുപടിയുമായി അമ്മ ജനറല്‍ സെക്രട്ടറി ശ്വേത മേനോന്‍. താന്‍ ഉള്‍പ്പെടുന്ന കമ്മിറ്റി ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്നും, സംഘടനയുടെ ഭരണഘടന (ബൈലോ) പ്രകാരം അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിലവിലെ കമ്മിറ്റിക്ക് തന്നെയാണ് പൂര്‍ണ്ണ ചുമതലയെന്നും ശ്വേത വ്യക്തമാക്കി.
കുറ്റാരോപിതരായ ചില സ്ഥാപിത താത്പര്യക്കാര്‍ സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും തന്റെ മൗനം ഭീരുത്വമല്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്വേത മേനോന്‍ തുറന്നടിച്ചു.
കഴിഞ്ഞ ജൂണ്‍ 21-ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചതായും തുടര്‍ന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കൊച്ചിയില്‍ ചേര്‍ന്ന അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട രമേഷ് പിഷാരടിയും ഗണേഷ് കുമാറും, ശ്വേത മേനോന്‍ അടക്കമുള്ളവര്‍ ഇതുവരെ സംഘടനയ്ക്ക് ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ശ്വേത മേനോന്‍ പൊതുസമൂഹത്തെയും സംഘടനയിലെ അംഗങ്ങളെയും വഞ്ചിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് അക്കമിട്ടുകൊണ്ടുള്ള മറുപടിയാണ് ശ്വേത മേനോന്‍ നല്‍കിയിരിക്കുന്നത്.
ജനറല്‍ ബോഡി യോഗത്തില്‍ തങ്ങളുടെ കമ്മിറ്റിയെ പുറത്താക്കുക എന്ന മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് 10-15 പേര്‍ എത്തിയതെന്നും അവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അടങ്ങിയ പ്രമേയം വിതരണം ചെയ്‌തെന്നും എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത 243 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ (162 വോട്ടുകള്‍) പിന്തുണ ലഭിക്കാത്തതിനാല്‍ ആ പ്രമേയം പരാജയപ്പെടുകയാണുണ്ടായതെന്നും ശ്വേത മേനോന്‍ പറയുന്നു.
അമ്മ'യുടെ ബൈലോയില്‍ ഒരിടത്തും 'അഡ്‌ഹോക്ക് കമ്മിറ്റി' എന്നൊരു സംവിധാനമില്ല. ഒരു ഭരണസമിതി ഒഫീഷ്യലായി രാജിവെച്ചാല്‍ പോലും, പുതിയ തിരഞ്ഞെടുപ്പ് നടന്ന് പുതിയ ആളുകള്‍ വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ ഭരണം തുടരണമെന്നാണ് ബൈലോ വ്യക്തമാക്കുന്നത്. മുന്‍പ് മോഹന്‍ലാലിന്റെ കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ നിയമമാണ് പിന്തുടര്‍ന്നതെന്നും ശ്വേത മേനോന്‍ പറയുന്നു.
ശ്വേത മേനോന്റെ കുറിപ്പ്
ഇത്രയും ദിവസം ഞാന്‍ മൗനം പാലിച്ചത് AMMAയ്ക്ക് വേണ്ടിയായിരുന്നു.
ഞാന്‍ മിണ്ടാതിരുന്നാല്‍ AMMAയെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് ഞാന്‍ കരുതിയത്.
പക്ഷേ, എന്റെ വ്യക്തിപരമായ വിശ്വാസ്യതയെ തുടര്‍ച്ചയായി ആക്രമിക്കുകയും എന്റെ പേര് കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പിന്മാറില്ല.
ഇപ്പോള്‍ ചിലര്‍ പറയുന്നത് ഞാന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും AMMAയെ അനാഥമാക്കിയെന്നുമാണ്.
അല്ല.
ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. AMMAയെ അനാഥമാക്കിയിട്ടുമില്ല. ALSO READ: ആർജ്ജവമുള്ള യുവനിര വരട്ടെ, അമ്മയിൽ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്കില്ല : അൻസിബ ഹസൻ
2026 ജൂണ്‍ 21-ന് നടന്ന AMMAയുടെ Annual General Body Meeting-ലേക്ക് ഞങ്ങളുടെ Executive Committee രാജിവെക്കണമെന്ന മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലര്‍ (കൃത്യമായി പറഞ്ഞാല്‍ 10 മുതല്‍ 15 വരെ അംഗങ്ങള്‍) എത്തിയത്. Executive Committee-ക്കെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി അവര്‍ ഒരു pre-printed resolution തയ്യാറാക്കി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.ആ ആരോപണങ്ങളില്‍ ഓരോന്നിനും വസ്തുതാപരവും നിയമപരമായി വ്യക്തവുമായ മറുപടികള്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.
ആ resolution എനിക്ക് കൈമാറിയെങ്കിലും, AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് യോഗത്തില്‍ പങ്കെടുത്ത 243 അംഗങ്ങളില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 പേരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ആ പ്രമേയത്തിന് യാതൊരു നിയമസാധുതയുമില്ല.
.എന്റെ മൗനം മുതലെടുത്ത്, AMMAയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ചില vested interests സംഘടനയെ hijack ചെയ്യാന്‍ ശ്രമിക്കുകയാണ്.
അതുകൊണ്ടുതന്നെ, AMMAയെ hijack ചെയ്യാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല.
എന്ന്,
ശ്വേത മേനോന്‍
പ്രസിഡന്റ് അമ്മ