തമിഴ് ​ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള ചെരുപ്പേറ്; യുവതി അറസ്റ്റിൽ

യുവതിക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു

lyricist vairamuthu, vairamuthu, tamil lyricist, vairamuthu news, ഗാനരചയിതാവ് വൈരമുത്തു, വൈരമുത്തു, തമിഴ് ഗാനരചയിതാവ്, വൈരമുത്തു വാർത്തകൾ
രേണുക വേണു| Last Modified ശനി, 24 ജനുവരി 2026 (12:11 IST)
vairamuthu
പ്രശസ്ത തമിഴ് ​ഗാനരചയിതാവ് വൈരമുത്തുവിനു നേരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ യുവതി അറസ്റ്റിൽ. 45കാരിയായ ജയ എന്ന യുവതിയെയാണ് തിരുപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

തിരുപ്പൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് വൈരമുത്തുവിന് നേരെ ചെരുപ്പേർ ഉണ്ടാവുന്നത്. കൊങ്കു കലാ സാഹിത്യ സാംസ്‌കാരിക ഫെഡറേഷന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സ്വരീകരിക്കാൻ ജനം തടിച്ചുകൂടിയ സമയത്താണ് യുവതി വൈരമുത്തുവിന് നേരെ ചെറുപ്പെറിഞ്ഞത്. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെരുപ്പെറിഞ്ഞ യുവതിയെ സ്ഥലത്തുവെച്ച് തന്നെ പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന ജയ താൻ നൽകിയ പരാതിയിൻമേൽ നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്നാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ തിരുപ്പൂർ സൗത്ത് പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ജയ എറിഞ്ഞ ചെരിപ്പ് വൈരമുത്തുവിന്റ ശരീരത്തിൽ കൊള്ളാത്തത് കൊണ്ടു തന്നെ സംഘർഷാവസ്ഥക്കിടയിലും നിശ്ചയിച്ച പരിപാടി തടസമില്ലാതെ തുടരുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :