1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Will you do a film with Kamal Haasan? Joju replies

കമൽ ഹാസനെ വെച്ച് സിനിമ ചെയ്യുമോ? ജോജു പറയുന്നു

കമൽ ഹാസനെ വെച്ച് താൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് കോമഡി ഴോണറാകും എന്ന് പറയുകയാണ് ജോജു.

Kamal Hassan
വർഷങ്ങൾക്ക് ശേഷം മണിരത്‌നവും കമൽ ഹാസനും ഒരുമിക്കുന്ന സിനിമയാണ് തഗ് ലൈഫ്. സിമ്പു, ജോജു ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഇരട്ടയിലെ ജോജുവിന്റെ പ്രകടനം തന്നിൽ അസൂയ ഉണ്ടാക്കിയെന്നും ജോജു അസാധ്യ നടനാണെന്നും കമൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കമൽ ഹാസനെവെച്ച് താൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് കോമഡി ഴോണറാകും എന്ന് പറയുകയാണ് ജോജു.
 
'കമൽ സാറിനെവെച്ച് സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ കോമഡി ഴോണറാകും ട്രൈ ചെയ്യുക. തെനാലി പോലെ ആദ്യാവസാനം വരെ കോമഡിയുള്ള സിനിമയാകും അത്. അത്തരമൊരു സിനിമയിൽ സാറിനെ കാണാൻ ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാൻ ഇങ്ങനെ പറയുന്നത്. തെനാലി ഒക്കെ മികച്ച സിനിമയാണ്. വെറുമൊരു ആഗ്രഹമാണ് അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന്. കമൽ സാറിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ നായകൻ എന്നാകും മറുപടി,' ജോജു പറഞ്ഞു.
 
അതേസമയം തഗ് ലെെഫിന്‍റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
അടുത്ത ലേഖനം
കിയാര ഔട്ട്, ഡോൺ 3 യിൽ രൺവീറിന്റെ നായികയായി കൃതി സനോൺ