അനുബന്ധ വാര്‍ത്തകള്‍
- Happy Birthday Vijay: 'വിദ്യയുടെ മരണത്തോടെ ഗിത്താർ വായന അവസാനിപ്പിച്ചു'; അച്ഛനെ എതിർത്ത് വീട് വിട്ട പയ്യൻ ദളപതിയായി
- Jana Nayakan Teaser: സ്വാഗ്, കോല സ്വാഗ്! കടൈസി ആറ്റത്തിന് വിജയ്; 'ജനനായകൻ' ടീസർ എത്തി
- 'സിംഹം എപ്പോഴും സിംഹം തന്നെയാണ്': വിജയ് വീണ്ടും കാക്കിയിടുന്നു, ജനനായകന്റെ അപ്ഡേറ്റ്
- 'പറഞ്ഞ് കഴിഞ്ഞാണ് എനിക്ക് ബോധം വരിക, ഇങ്ങനെ ഒന്നും അദ്ദേഹത്തോട് പറയരുതല്ലോ എന്ന്': വിജയ്യെ കുറിച്ച് മമിത
- 'കുട്ടിക്കാലം മുതലേ വിജയ് ഫാൻ '; തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് ഗ്രേസ് ആന്റണി
ജനനായകന് ശേഷവും ദളപതി അഭിനയം തുടരുമോ? വിജയ് നൽകിയ രസകരമായ മറുപടി പറഞ്ഞ് മമിത ബൈജു
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആണ് വിജയുടെ അവസാന സിനിമ. ഈ ചിത്രത്തോട് കൂടി താൻ കരിയർ അവസാനിപ്പിക്കുകയാണെന്നും ഇനി രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായതിനാൽ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകൾ ഉണ്ട്.
അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന തീരുമാനത്തിൽ എത്തിയെങ്കിലും നടൻ സിനിമയിൽ തന്നെ തുടരണമെന്നാണ് ആരാധകരുടെ ആവശ്യം. ഇപ്പോഴിതാ ജനനായകന് ശേഷം വിജയ് അഭിനയത്തിൽ തുടരുമോ എന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി മമിത ബൈജു. ജനനായകന് ശേഷം അഭിനയം തുടരുമോ എന്ന് വിജയ് സാറിനോട് താൻ നേരിട്ട് ചോദിച്ചിരുന്നെന്നും എന്നാൽ അത് ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും മമിത പറഞ്ഞു.
'ജനനായകൻ കഴിഞ്ഞ് ഞാൻ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്ന് നേരിട്ട് ചോദിച്ചിരുന്നു. എനിക്കറിയില്ല, ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നാണ് പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ ഒക്കെ വിജയ് സാറുമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര ഇമോഷണലായി. കൂടെ നിൽക്കുന്നവരും ഇമോഷണലായി. ആരുടെ കൂടെയും ഫോട്ടോ എടുക്കാൻ വിജയ് സാർ നിന്നില്ല കാരണം ആളും ഇമോഷണൽ ആയിപോയി', മമിതയുടെ വാക്കുകൾ.