അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജനുവരി 2026 (13:41 IST)
യാഷിന്റെ 40-ാം പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്' എന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ യാഷിനൊപ്പമുള്ള
ബോള്‍ഡ് രംഗങ്ങള്‍
അവതരിപ്പിച്ച വിദേശ നടി ആരെന്നുള്ള ചോദ്യം ഉയര്‍ന്നിരുന്നു. കാര്‍ രംഗത്തിലെ ആ സീക്വന്‍സില്‍ പ്രത്യക്ഷപ്പെട്ടത് ഉക്രേനിയന്‍-അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ നതാലി ബേണാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നടി തന്നെ ടോക്‌സിക്കിന്റെ രംഗങ്ങളും ടീസറും പങ്കുവെച്ചിട്ടുണ്ട്. നതാലിയെ ആരാധകര്‍ ഗൂഗിളില്‍ തിരയുന്നതിന്റെ ഗൂഗിള്‍സെര്‍ച്ച് ലിസ്റ്റും താരം സ്റ്റോറിയാക്കിയിട്ടുണ്ട്. കീവ് സ്വദേശിയായ നതാലി 'ദി എക്സ്പെന്‍ഡബിള്‍സ് 3', 'മെക്കാനിക്: റെസറക്ഷന്‍', 'ക്രിമിനല്‍' തുടങ്ങിയ ഹോളിവുഡിലെ വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ്.ദി ആക്ടേഴ്സ് സ്റ്റുഡിയോയുടെയും ദി ടെലിവിഷന്‍ അക്കാദമിയുടെയും അംഗമായ നതാലി ബേണ്‍ നടന്‍ എന്നതിനപ്പുറം സക്രിയ നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ്. 7ഹെവന്‍ പ്രൊഡക്ഷന്‍സിന്റെയും ബോണ്‍ ടു ബേണ്‍ ഫിലിംസിന്റെയും സിഇഒയായ അവര്‍ 'അവേക്കണ്‍', 'ഡെവിള്‍സ് ഹോപ്പ്' തുടങ്ങിയ ചിത്രങ്ങള്‍ എഴുതുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ചലച്ചിത്ര-ടിവി സംവിധായകനും നിര്‍മ്മാതാവുമായ ടിമോത്തി വുഡ്വേര്‍ഡ് ജൂനിയറാണ് നതാലിയുടെ ഭര്‍ത്താവ്. കൂടാതെ ഒരു നിര്‍മാതാവും തിരക്കഥാകൃത്തും കൂടിയാണ് നതാലി. മാര്‍ഷ്യല്‍ ആര്‍ട്സിലും പ്രാവീണ്യമുള്ള നതാലി മോഡലായി പ്രശസ്ത മാഗസിനുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ 1.95 ലക്ഷം ഫോളോവേഴ്സുള്ള സജീവ സോഷ്യല്‍ മീഡിയ സാന്നിധ്യം കൂടിയാണ് താരം.
കിയാര അദ്വാനി, നയന്‍താര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാര്‍ച്ച് 19നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ടീസര്‍ രംഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ടീസറിനെ വിമര്‍ശിച്ചും പിന്തുണച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.