'വിസ്മയ തുടക്കം'; പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ; 'തുടക്കം' ഓണത്തിനെത്തും

ചിത്രത്തിൻ്റെ പുതിയ പോസ്റ്ററും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

Mohanlal, Vismaya Mohanlal, Jude Antony, Onam release, Malayalam CInema, Thudakkam
രേണുക വേണു|
മോഹൻലാലിൻ്റെ മകൾ വിസ്മയ നായികയായെത്തുന്ന തുടക്കം ഒണം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസിന്റെ സൂചനകൾ പുറത്തു വരുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിൻ്റെ നിർമാണം.

ചിത്രത്തിൻ്റെ പുതിയ പോസ്റ്ററും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററിൽ കാണാം. ‘വിസ്മയ തുടക്കം’ എന്ന കുറിപ്പോടെയാണ് ഈ പോസ്റ്റർ പങ്കുവച്ചത്. എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയയുടെ ആദ്യ സിനിമയാണ് തുടക്കം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ സഹ സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ന് പങ്കുവച്ച പോസ്റ്ററിൽ മോഹൻലാലിന്റെ മുഖവും അവ്യക്തമായി നൽകിയിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.


കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്നായിരുന്നു സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ചിത്രത്തേക്കുറിച്ച് പറഞ്ഞത്..എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയിലേക്ക് ചുവടുവെക്കുകയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :