100 കിലോ തൂക്കമുണ്ടായിരുന്നു, പടി കയറുമ്പോൾ ശ്വാസം മുട്ടും, എല്ലാം മാറ്റി മറിച്ചത് മുവായ് തായ് : വിസ്മയ മോഹൻലാൽ
ഞാന്‍ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്നു. ആ സമയത്ത് പടികള്‍ കയറുന്നതിന് പോലും ബുദ്ധിമുട്ടായിരുന്നു.
മുവായ് തായ് പരിശീലനമാണ് തന്റെ ജീവിതത്തെ മാറ്റിയതെന്ന് നടി വിസ്മയ മോഹന്‍ലാല്‍. ഒരു സമയത്ത് തനിക്ക് 100 കിലോയോളം ഭാരമുണ്ടായിരുന്നുവെന്നും പടികള്‍ കയറുമ്പോള്‍ പോലും ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടായിരുന്നുവെന്നും വിസ്മയ വെളിപ്പെടുത്തി. തന്റെ ആദ്യ സിനിമയായ തുടക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയുടെ തുറന്നുപറച്ചില്‍
ശരീരഭാരം കുറയ്ക്കാനല്ല, യാത്രയ്ക്കായാണ് തായ്ലന്‍ഡിലെത്തിയത്. എന്നാല്‍ അവിടെ വെച്ച് യാദൃശ്ചികമായി നടത്തിയ മുവായ് തായ് പരിശീലനമാണ് ശരീരത്തെ മാറ്റിയത്. അതെന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അനുഭവങ്ങളില്‍ ഒന്നാണ്. ഞാന്‍ തീര്‍ത്തും ഫിറ്റായിരുന്നില്ല. ഫിറ്റ്‌നസും ശരീരഭാരവും രണ്ടാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാള്‍ക്ക് ഫിറ്റായിരിക്കാം. ഞാന്‍ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്നു. ആ സമയത്ത് പടികള്‍ കയറുന്നതിന് പോലും ബുദ്ധിമുട്ടായിരുന്നു.
കയറിയാല്‍ ശ്വാസം മുട്ടും. എന്തിനാണ് ഇങ്ങനെ കിതയ്ക്കുന്നതെന്ന് സുഹൃത്തുക്കള്‍ ചോദിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് തായ്ലന്‍ഡില്‍ പോയത്. എന്തെങ്കിലും പുതുതായി പരീക്ഷിക്കാമെന്ന് കരുതി. കോ സാമിയിയിലെ ഫിറ്റ്‌കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീട് കോവിഡ് സമയം വന്നെങ്കിലും നാട്ടിലേക്ക് മടങ്ങാതെ അവിടെ തുടരുകയായിരുന്നു. ആ സമയത്താണ് പരിശീലനം സത്യത്തില്‍ ആസ്വസിക്കാന്‍ തുടങ്ങിയത്.
ഒരു മണിക്കൂര്‍ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെ പറ്റി മാത്രമെ ചിന്തിക്കു. അത് മനസ്സിനെയും മാറ്റിമറിക്കും. എന്റെ പരിശീലകന്‍ 10 കിക്കെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഒമ്പതില്‍ നിര്‍ത്തുമായിരുന്നു. തുടങ്ങിയത് പൂര്‍ത്തിയാക്കണമെന്ന മനോഭാവം വളര്‍ത്തിയത് ഈ പരിശീലനങ്ങളാണ്. ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല ഇതിനെല്ലാം പിന്നിലെ ലക്ഷ്യം.തായ്ലന്‍ഡിനെ ഒരുപാട് ഇഷ്ടമാണ്. അവിടെ വലിയ സ്വാതന്ത്ര്യമാണ്. ബൈക്കെടുത്ത് എവിടേയ്ക്കും പോകാം. ആ ജീവിതരീതി ഇഷ്ടമാണ്. വിസ്മയ പറഞ്ഞു.ALSO READ: I'M Game Trailer: ചൂതാട്ടത്തിന്റെ കഥയുമായി ദുൽഖർ സൽമാൻ; 'ഐ ആം ഗെയിം' ട്രെയ്‌ലർ പുറത്ത്