'പെണ്ണിനെ കേറി പിടിച്ചെന്ന് അവര്‍ക്ക് പറയാം';അറസ്റ്റില്‍ പ്രതികരണവുമായി വിനായകന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (10:57 IST)
അറസ്റ്റില്‍ പ്രതികരണവുമായി വിനായകന്‍. തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നാണ് നടന്‍ പറയുന്നത്. അതിനെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ പോലീസുകാരോട് ചോദിക്കണമെന്നും വിനായകന്‍ പറഞ്ഞു.

പോലീസ് സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് വിനായകനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം നടനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി മാധ്യമങ്ങളോട് സംസാരിച്ചു. പോലീസ് സ്റ്റേഷനിലേക്ക് എത്താനുള്ള കാരണം എന്താണെന്ന് ആയിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഞാനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണമെന്നും വിനായകന്‍ മറുപടിയായി പറഞ്ഞു.

'സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റിനു പോയതാ. പുള്ളിയോടു ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോടു ചോദിച്ചാല്‍ മതി. ഞാന്‍ ആകെ ടയേര്‍ഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാന്‍ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം.''- വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :