അനുബന്ധ വാര്ത്തകള്
- 'പറഞ്ഞ് കഴിഞ്ഞാണ് എനിക്ക് ബോധം വരിക, ഇങ്ങനെ ഒന്നും അദ്ദേഹത്തോട് പറയരുതല്ലോ എന്ന്': വിജയ്‌യെ കുറിച്ച് മമിത
- 'കുട്ടിക്കാലം മുതലേ വിജയ് ഫാൻ '; തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് ഗ്രേസ് ആന്റണി
- ബോക്സോഫീസിനെ പഞ്ഞിക്കിട്ട ആ വിജയ് ചിത്രം നേടിയത് 260 കോടി; റീ റിലീസിനൊരുങ്ങുന്നു
- മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്
- 'ജന നായകൻ' പായ്ക്കപ്പ് പറഞ്ഞു; അണിയറ പ്രവർത്തകരുടെ പ്ലാനെല്ലാം പൊളിച്ച് വിജയ്
Jana Nayakan Teaser: സ്വാഗ്, കോല സ്വാഗ്! കടൈസി ആറ്റത്തിന് വിജയ്; 'ജനനായകൻ' ടീസർ എത്തി
സിനിമയുടെ ആദ്യ ടീസർ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമയ്ക്ക് പല കാരണങ്ങൾകൊണ്ട് വൻ ഹൈപ്പാണുള്ളത്. ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസർ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുക. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഡി.സി.പി വിജയ് കുമാർ എന്നാണ് ചിത്രത്തിൽ വിജയ്‌യ്യുടെ കഥാപാത്രത്തിന്റെ പേര്.
ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്.
'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകൻ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.
ഈ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെ അണിയറപ്രവർത്തകർ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനിൽ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.