വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

മാര്‍ച്ച് നാലിന് ഏഴു മണി മുതല്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലുള്ള താജ് കൃഷ്ണ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും വിവാഹ സല്‍ക്കാരം

vijay deverakonda, rashmika mandanna, wedding, vijay deverakonda rashmika mandanna wedding, വിജയ് ദേവരകൊണ്ട, രശ്മിക മന്ദന, വിവാഹം, വിജയ് ദേവരകൊണ്ട രശ്മിക മന്ദന വിവാഹം
രേണുക വേണു| Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (10:51 IST)
vijay deverakonda
തെന്നിന്ത്യൻ താരങ്ങളായ രശ്മികയുടേയും വിജയ് ദേവര​കൊണ്ടയുടേയും വിവാഹ ക്ഷണക്കത്ത് പുറത്ത്. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്ന് ക്ഷണക്കത്തിൽ പറയുന്നു. മാർച്ച് നാലിന് ഹൈദരാബാദിൽ വച്ച് റിസപ്ഷൻ നടക്കുമെന്ന വിവരവും ക്ഷണക്കത്തിലുണ്ട്. മാര്‍ച്ച് നാലിന് ഏഴു മണി മുതല്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലുള്ള താജ് കൃഷ്ണ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും വിവാഹ സല്‍ക്കാരം. മാർച്ച് 4-ലെ വിവാഹ വിരുന്നിലേക്കാണ് അതിഥികളെ ക്ഷണിച്ചിരിക്കുന്നത്. ഉദയ്പൂരിലെ കൊട്ടാരത്തിലായിരിക്കും വിവാഹമെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

വിജയ് ദേവരക്കൊണ്ടയുടേതെന്ന പേരിലാണ് ഈ ക്ഷണക്കത്തിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം നടനുമായി ബന്ധപ്പെട്ടവർ വിവാഹക്ഷണക്കത്തിലെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിജയ് ദേവരകൊണ്ടയും രശ്‌മികയും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്ഷണക്കത്തിലെ വിവരങ്ങൾ ഇങ്ങനെ...

''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത പങ്കുവെക്കാനും ആ സന്തോഷ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കാനുമാണ് ഇങ്ങനെയൊരു കത്ത്. കുടുംബാംഗങ്ങളുടെ സ്നേഹാശിസ്സുകളോടെയും അവരുടെ അനുഗ്രഹത്തോടു കൂടിയും ഞാനും രശ്മികയും 26.02.26 ന് വിവാഹിതരാകാൻ പോവുകയാണ്. വളരെ ചെറിയ ചടങ്ങാണ് നടക്കുന്നത്. ഞങ്ങളുടെ ജീവതത്തിലെ ഈ പുതിയ അധ്യായത്തിന് നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഏറെ വിലപ്പെട്ടതാണ്. മാർച്ച് 4ന് വൈകുന്നേരം 7 മണി മുതൽ റിസപ്ഷൻ നടക്കും''

2018ലാണ് ​ഗീതാ ​ഗോവിന്ദം എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. തുടർന്നാണ് ഇരുവരും ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. 2019-ൽ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചതോടെ ഈ താര ജോഡികളുടെ കോമ്പോ ആരാധകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. പലപ്പോഴും വിദേശ യാത്രകളിലും പാര്‍ട്ടികളിലും ഇരുവരെയും ഒന്നിച്ചു കാണുമെങ്കിലും തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നായിരുന്നു മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :