'എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു അദ്ദേഹം…'; വിജയുടെ വാക്കുകൾ വൈറലാകുന്നു

റോബോ എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നുവെന്നും വിജയ് പറഞ്ഞു.

നിഹാരിക കെ.എസ്| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (13:35 IST)
ഹാസ്യനടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തമിഴകം. നടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ വിജയ്. മരണവാർത്ത അറിഞ്ഞത് വലിയ ഞെട്ടലോടെയാണെന്നും റോബോ എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നുവെന്നും വിജയ് പറഞ്ഞു.

തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു റോബോ എന്നും വിജയ് കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെയാണ്‌ വിജയ് അനുശോചനം രേഖപ്പെടുത്തിയത്. നേരത്തെ, കാർത്തി, ധനുഷ് തുടങ്ങിയ താരങ്ങളും അനുശോചനം അറിയിച്ചിരുന്നു.

'റോബോ ശങ്കറിന്റെ മരണവാർത്ത അറിഞ്ഞത് വൻ ഞെട്ടലോടെയാണ്. ടി വി പ്രോഗ്രാമിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോഴും അദ്ദേഹത്തിന്റെ തമാശ കൊണ്ടും അഭിനയമികവ് കൊണ്ടും തന്റേതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയെടുത്ത വ്യക്തിയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു റോബോ. കുടുംബത്തിനും സുഹൃത്തുകൾക്കും ഇത് താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ…', വിജയ് കുറിച്ചു.

നടന്മാരായ ധനുഷ്, ശിവകാർത്തികേയൻ ഉൾപ്പെടെയുള്ളവർ റോബോ ശങ്കറിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തി. മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ധനുഷ് റോബോ ശങ്കറിന്റെ വീട്ടിൽ എത്തിയിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ധനുഷ് വീട്ടിൽ നിന്ന് മടങ്ങി. മാരി എന്ന സിനിമയിൽ ധനുഷിനൊപ്പം ശ്രദ്ധേയമായ വേഷം റോബോ ശങ്കർ കൈകാര്യം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :