ഫാക്ടറി പോലെ കുട്ടികളെ പെറ്റുകൂട്ടുന്നു, എന്നിട്ട് കഷ്ടപ്പാടിലാണെന്ന് പറയും: വരലക്ഷ്മി ശരത്കുമാ‍ർ

കുടുംബാസൂത്രണത്തെക്കുറിച്ച് താരം നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്

Varalaxmi, Varalaxmi sarathkumar, actress varalaxmi, entertainment, വരലക്ഷ്മി, വരലക്ഷ്മി ശരത്കുമാർ, നടി വരലക്ഷ്മി
രേണുക വേണു| Last Modified ശനി, 14 മാര്‍ച്ച് 2026 (09:10 IST)

sarathkumar
സാമ്പത്തിക ഭദ്രത കൈവരിച്ചതിനു ശേഷം മാത്രമേ ദമ്പതികൾ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാവൂ എന്ന് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാർ. ഫാക്ടറിയിൽ നിന്നെന്ന പോലെയാണ് എല്ലാവരും കുട്ടികളെ പെറ്റുകൂട്ടുന്നതെന്നും എന്നിട്ട് കഷ്ടപ്പാടിലാണെന്ന് പറയുമെന്നും വരലക്ഷ്മി പറഞ്ഞു. വരലക്ഷ്മി ആദ്യമായി സംവിധാനം 'എസ് സരസ്വതി' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു പ്രതികരണം.
കുടുംബാസൂത്രണത്തെക്കുറിച്ച് താരം നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

"ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെങ്കിലും സെക്സിനെക്കുറിച്ച് സംസാരിക്കാൻ ആർക്കും താല്പര്യമില്ല. ഇത് വിരോധാഭാസമാണ്. ഒരു ഫാക്ടറിയിൽ നിന്നെന്ന പോലെയാണ് എല്ലാവരും കുട്ടികളെ പെറ്റുകൂട്ടുന്നത്. എന്നിട്ട് തങ്ങൾക്ക് കഷ്ടപ്പാടാണെന്ന് പറയും. ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചോ കുട്ടികളെ പ്രസവിച്ചിടാൻ? കുട്ടികൾ ഉണ്ടായ ശേഷം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിൽക്കരുത്...
സാമ്പത്തികാവസ്ഥ മാറി വരിവരികയാണ്. ഇന്നത്തെ കാലത്ത് കുട്ടികളെ വളർത്തുന്നത് വലിയ ചിലവുള്ള കാര്യമാണ്. കുട്ടികളെ ഉണ്ടാക്കുന്നതിൽ ഞാൻ എതിരൊന്നും അല്ല. പക്ഷെ കൃത്യമായ പ്ലാനിങ് വേണം...

എന്റെ അടുത്ത് സഹായം ചോദിച്ചു വരുന്നവരോട് ഞാൻ പറയാറുണ്ട് സാമ്പത്തികമായി നില മെച്ചപ്പെടുത്തിയ ശേഷം വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ചിന്തിക്കാൻ പാടുള്ളൂ എന്ന്. നിങ്ങളുടെ തെറ്റിന് ഞാൻ എന്തിന് സഹായിക്കണം. നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ തന്നെ നോക്കിക്കോളണം. മറ്റൊരാളുടെ ചിലവ് കൂടി ഏറ്റെടുക്കാൻ പ്രാപ്തരായ ശേഷം മാത്രമേ ഒരാൾ കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിനെ കുറിച്ചും ചിന്തിക്കാൻ പാടുള്ളൂ..."- വര ലക്ഷ്മി പറഞ്ഞു

തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് വരലക്ഷ്മി ശരത്കുമാർ. തമിഴ് നടൻ ശരത്കുമാറിന്റെയും ആദ്യഭാര്യ ഛായയുടേയും മകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :