മമതയ്‌ക്കെതിരെ വിദ്വേഷ പരാമർശം. കങ്കണയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റർ

അഭിറാം മനോഹ്| Last Modified ചൊവ്വ, 4 മെയ് 2021 (15:02 IST)
ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു.

ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു
ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാതെ ഈ രാക്ഷസിയെ മെരുക്കിയെടുക്കു എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കങ്കണയുടെ ഈ ട്വീറ്റ് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സ്ഥിരമായി സസ്‌പെൻഡ് ചെയ്‌തതായി ട്വിറ്റർ അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :